കെഎംസിസി ഖത്തര്‍ നവോത്സവ് 2024 ന് തിരശീല ഉയര്‍ന്നു
ദോഹ: കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 6 മാസക്കാലം നീണ്ട് നില്‍ക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങള്‍, മറ്റു സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍കൊള്ളുന്ന ‘നവോത്സവ് 2024’ ന് ഔദ്യോഗികമായ തുടക്കം കുറിച്ചു . ഐസിസി അശോക ഹാളില്‍ നടന്ന പ്രൗഡ ഗംഭീരമായ കര്‍ട്ടന്‍ റൈസര്‍ പരിപാടി ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന് വേണ്ടി കെഎംസിസി നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്നും ഇന്ത്യ ക്കാര്‍ക്ക് മികച്ച സേവനം ചെയ്യുന്ന പ്രസ്ഥാനമെന്ന നിലയില്‍ കെഎംസിസി യുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധി എന്ന നിലയില്‍ എനിക്ക് അഭിമാനമാണെന്നും അതെന്റെ ഉത്തരവാദിത്തമായി കാണുന്നു എന്നും അംബാസഡര്‍ പറഞ്ഞു.
വിവിധ കള്‍ച്ചറല്‍ പ്രോഗ്രാം, സംഘടനാ ശാക്തീകരണ പരിപാടികള്‍, സംസ്ഥാന ഉപഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികള്‍, സ്‌നേഹാര്‍ദ്രമായ ആദരവ് , മെഗാ ക്ലോസിങ് ഇവന്റ് തുടങ്ങി വിത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് നവോത്സവ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്.
നവോത്സവ് ലോഗോ റിവീല്‍ ഇന്ത്യന്‍ അംബാസഡറും, പ്രമോ വീഡിയോ ലോഞ്ചിങ് മുന്‍ ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, നവോത്സവ് തീം സോങ്ങ് ലോഞ്ചിങ് ഡോ എം.പി.ഹസ്സന്‍ കുഞ്ഞി എന്നിവര്‍ നിര്‍വഹിച്ചു. കെഎംസിസി ഡിജി ആപ്പ് പ്രമോ പ്രസന്റേഷന്‍ ചടങ്ങില്‍ നിര്‍വഹിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ മമ്മാലി, റിയാസ് കരിയാട് ശിവപ്രയ ഫിറോസ് നാദാപുരം എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി . കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ , ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഡോ . മോഹന്‍ തോമസ്, ഡോ .ഹസ്സന്‍ കുഞ്ഞി, പി എന്‍ ബാബു രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ , വ്യവസായ പ്രമുഖനായ അഷ്റഫ് സഫ ,ഫൈസല്‍ ഹുദവി കെഎംസിസി നേതാക്കളയ അബ്ദു നാസര്‍ നാച്ചി , സിവി ഖാലിദ്, ദുബൈ കെഎംസിസി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി, അവിനാശ് ഗൈക്വാഡ് , കെ ആര്‍ ജയരാജ് , ആഷിഖ് അഹമ്മദ് ,ഹുസൈന്‍ കടന്നമണ്ണ ,മുനീര്‍ മങ്കട തുടങ്ങി വര്‍ സംബന്ധിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ , അന്‍വര്‍ ബാബു, പി കെ അബ്ദു റഹീം ,ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അശ്‌റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ തഹക്കുട്ടി, വി ടി എം സാദിഖ്, ഫൈസല്‍ മാസ്റ്റര്‍, സമീര്‍ മുഹമ്മദ്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ നേതാക്കള്‍ സംബന്ധിച്ചു.