ലുലു എക്സ്ചേഞ്ചിന്റെ ഖത്തറിലെ ആറാമത്തെ ശാഖ അല്‍ മുറയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഖത്തര്‍: വിദേശ പണമിടപാട് രംഗത്തെ ഖത്തറിലെ പ്രമുഖ കമ്പനിയായ ലുലു എക്സ്ചേഞ്ച് ഖത്തറില്‍ ആറാമത്തെ ശാഖ ആരംഭിച്ചു. അല്‍ മുറയില്‍ ആരംഭിച്ച പുതിയ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്റര്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദും, ലുലു എക്സ്ചേഞ്ച് ഖത്തറിന്റെ സീനിയര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ ആഗോള തലത്തിലെ 365 മത്തെ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്ററാണ് അല്‍ മുറയില്‍ ആരംഭിച്ചത്. ഖത്തല്‍ ലുലു എക്സ്ചേഞ്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണെന്നും ലുലു എക്സ്ചേഞ്ചിന്റെ തുടര്‍ വളര്‍ച്ചയ്ക്ക് ഖത്തറിലെ ഉപഭോക്താക്കളുടെ സഹകരണം ആവശ്യമാണെന്നും ഖത്തര്‍ ജനത തങ്ങള്‍ക്ക് നല്കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.