Uncategorized
സര്‍വീസ് കാര്‍ണിവല്‍ 2024 നാളെ, അറിയേണ്ടതെല്ലാം
ദോഹ. പ്രവാസി വെല്‍ഫയര്‍ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ സര്‍വീസ് കാര്‍ണിവല്‍ ബര്‍വ വില്ലേജിലെ ശാന്തി നികേതന്‍ സ്‌കൂളില്‍ നാളെ നടക്കുകയാണ്. സര്‍വീസ് കാര്‍ണിവലുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കാം.
- എന്താണ് സര്‍വീസ് കാര്‍ണിവല്‍?
പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്ന സംരംഭമാണ് സര്‍വീസ് കാര്‍ണിവല്‍. പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം, നിക്ഷേപ മാര്‍ഗനിര്‍ദേശം, തൊഴില്‍മാര്‍ഗ്ഗങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങള്‍ എന്നിവ പ്രായോഗികമായി ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. - ആരാണ് ഇത് സംഘടിപ്പിക്കുന്നത്?
പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്. പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ കാര്‍ണിവല്‍ നടത്തുന്നത്. - എവിടെ, എപ്പോള്‍?
വക്ര ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2024 നവംബര്‍ 29-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ. - എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും?
പ്രവാസി ക്ഷേമ പദ്ധതികള്‍, ആരോഗ്യ പരിശോധനകള്‍, പഠന – തുടര്‍പഠന മാര്‍ഗനിര്‍ദേശങ്ങള്‍, വിവിധ സാമ്പത്തിക നിക്ഷേപ അവസരങ്ങള്‍ - കലാപരിപാടികളും മറ്റു ആകര്‍ഷണങ്ങളും:
ശിങ്കാരിമേളം, മുട്ടിപ്പാട്ട്, മാജിക് ഷോ, ഫ്‌ലാഷ് മോബ്, തെരുവ് നാടകം, പ്രാദേശിക ഭക്ഷണ സ്റ്റാളുകള്‍. - പരിപാടിയുടെ പ്രധാന ഭാഗങ്ങള്‍:
ഫിനാന്‍സ് സെമിനാര്‍: ഉച്ചയ്ക്ക് 12.30 മുതല്‍.
കരിയര്‍ സെഷന്‍: വൈകുന്നേരം 5 മണി.
പൊതു സമ്മേളനം: രാത്രി 7.30.