ഖാദര്‍ മാങ്ങാടിന് ഇന്‍കാസ് കാസര്‍കോട് സ്വീകരണം നല്‍കി
ദോഹ. ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ഖാദര്‍ മാങ്ങാടിന് ഇന്‍കാസ് ഖത്തര്‍ കാസര്‍കോട് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി.
ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സുനില്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ കോഫി ഹൗസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ,സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ,മുതിര്‍ന്ന നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ,കെ കെ ഉസ്മാന്‍ ,എന്നിവര്‍ ചേര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഡോ. .ഖാദര്‍ മാങ്ങാടിന് നല്‍കി .മുന്‍ ഖത്തര്‍ പ്രവാസി കൂടിയാണ് ഖാദര്‍ മാങ്ങാട് .
പരിപാടിയില്‍ ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി. ബോബന്‍, ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് ,സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ് , വൈസ് പ്രസിഡണ്ട് ഷിബു സുകുമാരന്‍ ,ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി രക്ഷാധികാരി ശഫാഫ് ഹാപ്പ, ട്രഷറര്‍ ജയന്‍ കാഞ്ഞങ്ങാട്,ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ലത്തീഫ് , ഇന്‍കാസ് യൂത്ത് വിങ് ജനറല്‍ സെക്രട്ടറി വികാസ് പി നമ്പ്യാര്‍ , ജില്ലാ വൈസ് പ്രസിഡന്റ് ഖാലിദ് ,സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സണ്ണി പനത്തടി ,ജില്ലാ യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അനീഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് നീലേശ്വരം നന്ദി പറഞ്ഞു .