Local News

കെഎംസിസി ഖത്തര്‍ വിമന്‍സ് വിംഗ് ടേബിള്‍ ടോക് സംഘടിപ്പിച്ചു

ദോഹ: കെഎംസിസി ഖത്തര്‍ നവോത്സവ് 2024ന്റെ ഭാഗമായി വിമന്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. ‘സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ കലയ്ക്കും കായികത്തിനുമുള്ള പ്രാധാന്യം’ എന്ന വിഷയത്തില്‍ കെഎംസിസി ഹാളില്‍ വെച്ച് നടന്ന ടേബിള്‍ ടോക്കില്‍ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയുടെ ഭാഗമായി. പ്രമുഖ മനഃശാസ്ത്രജ്ഞ ഡോ. ബിന്ദു സലിം ആമുഖം പ്രഭാഷണം നടത്തി.
കെഎംസിസി വിമന്‍സ് വിംഗ് പ്രസിഡണ്ട് സമീറ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്റര്‍ ആയി ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു. ട്രഷറര്‍ സമീറ അന്‍വര്‍ നന്ദി അറിയിച്ചു. ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍ മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

സ്ത്രീകളുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് കലയും കായികവും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ കുറിച്ച് പ്രതിനിധികള്‍ അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായവും അനുഭവവും പങ്കുവച്ചു. സംഘടനകളെ പ്രധിനിധീകരിച്ച് ഡോ. ആര്യ കൃഷ്ണന്‍ ഐ വൈ സി, ബിന്ദു മാത്യു യൂനിഖ്, നസീഹ മജീദ് മലബാര്‍ അടുക്കള, നൂര്‍ജഹാന്‍ ഫസല്‍ മുസാവ, ഡോ. പ്രതിഭ രതീഷ് സംസ്‌കൃതി, വാഹിദ സുബി നടുമുറ്റം, അയ്‌നു നുഹ എം ജി എം, ഷംല സിദ്ധീഖ് വിമന്‍ ഇന്ത്യ ഖത്തര്‍, മെഹ്‌സാന മൊയ്തീന്‍ ഇന്‍കാസ് വനിതാ വിഭാഗം, സുആദ് ഇസ്മായില്‍ അഷ്റഫ് ഫോക്കസ്, സരിത ജോയ്സ് മലയാളി സമാജം പങ്കെടുത്തു. വുമന്‍സ് വിംഗ് നേതാക്കളായ സാജിത മുസ്തഫ, ബസ്മ സത്താര്‍, താഹിറ മഹ്‌റൂഫ്, എക്‌സിക്യൂടീവ് അംഗങ്ങളായ തസ്ലിന്‍, ഫാഷിദ. സജ്‌ന, സുഹറ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!