പടിവാതിലില്‍ എന്ന മ്യൂസിക്കല്‍ സ്റ്റോറി ഏറെ ശ്രദ്ധ നേടുന്നു
ദോഹ. വണ്‍ ടു വണ്‍ മീഡിയയിലൂടെ റിലീസ് ചെയ്ത പടിവാതിലില്‍ രചന കൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും ആവിഷ്‌കാരം കൊണ്ടും ജനശ്രദ്ധ പിടിച്ചു മുന്നേറുന്നു .ആദ്യ ദിവസം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് പടിവാതിലിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .
മൂകമായ കണ്ണുനീരിന്റെ അണയാത്ത നോവും മനസ്സില്‍ പേറിയൊരു യാത്രയുടെ രചന നിര്‍വഹിച്ചിട്ടുള്ളത് ഫൈസല്‍ അരിക്കാട്ടിയില്‍ , സംഗീതം ലത്തീഫ് മാഹി , ആലാപനം റിയാസ് കരിയാട് എന്നിവരാണ്. ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഫര്‍ഹാസ് മുഹമ്മദ് ആണ്. ഡിഒപി പിപിഎം ഫിറോസ് , വണ്‍ ടു വണ്‍ മീഡിയ, ഓക്‌സിജന്‍ പ്രൊഡക് ഷന്‍ ,ഗുല്‍മുഹമ്മദ് ഫൌണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ആല്‍ബം നിങ്ങള്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത് . ആവിഷ്‌കാരത്തിലെ പുതുമ കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പടിവാതിലില്‍ കൂടുതല്‍ കാഴ്ചക്കാരില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.