Local News

പവര്‍ ബി ഐ ട്രെയിനിംഗ് സെഷന്‍ സംഘടിപ്പിച്ചു

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍റീജിയന്‍ അതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫോക്കസ് ദോഹ ഡിവിഷന്റെ നേതൃത്വത്തില്‍ പവര്‍ ബി ഐ ട്രൈനിംഗ് സെഷന്‍ സംഘടിപ്പിച്ചു. അബൂഹമൂറിലെ ഐ സി സി മുംബൈ ഹാളില്‍ വെച്ച് നടന്ന സെഷന് മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് ട്രൈനറും ഐ ടി വിദഗ്ധനുമായ മുഹമ്മദ് അഷ്‌റഫ് ടി പി നേതൃത്വം നല്‍കി.

ബിസിനസ്, ഫൈനാന്‍സ്, അക്കൗണ്ടിംഗ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പവര്‍ ബി ഐ പോലുള്ള ടൂളുകള്‍ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്റെ ഡാറ്റാ അനാലിസിസ് & പ്രസന്റേഷന്‍ ടൂള്‍ ആയ പവര്‍ ബി ഐയെക്കുറിച്ച് മനസ്സിലാക്കാനും അതുവഴി കരിയറില്‍ മുന്നേറാനും ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഈ ടൂള്‍ പഠിക്കാന്‍ സമയം കണ്ടെത്തുന്നത് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ട്രൈനര്‍ മുഹമ്മദ് അഷ്‌റഫ് ടി പി ക്കുള്ള ഉപഹാരം സി ഇ ഒ ഹാരിസ് പി ടി കൈമാറി.

ഫോക്കസ് ദോഹ ഡിവിഷന്‍ ഡയറക്ടര്‍ ഹസീബ് ഹംസ അധ്യക്ഷത വഹിച്ച പരിപാടിക്ക് മിറാസ് പുളിക്കയത്ത്, ആസിഫ് വി മുഹമ്മദ്, മുഹമ്മദ് റാഫി, മിറാജുദ്ദീന്‍, ഹമദ് ബിന്‍ സിദ്ധീഖ്, ഷംവില്‍ ഏലംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!