Local News
പത്താമത് മഹാസീല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

ദോഹ. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി മഹാസീല്‍ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ആഭ്യന്തര കാര്‍ഷിക ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പുമായി സഹകരിച്ച് കത്താറയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
33 പ്രാദേശിക ഫാമുകളുടെയും രണ്ട് ഡയറി കമ്പനികളും ഒരു പൗള്‍ട്രി കമ്പനിയും ഉള്‍പ്പെടെ മൂന്ന് ദേശീയ കമ്പനികളുടെയും പങ്കാളിത്തത്തോടെ ഈദ് അല്‍ ഫിത്തറിന്റെ നാലാം ദിവസം വരെ ഫെസ്റ്റിവല്‍ തുടരും.