Local News
കരോക്കെ ദോഹ മ്യൂസിക്ക് വാട്ട്‌സപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികം ഇന്ന്

ദോഹ. ഖത്തറിലുള്ള കലാകാരന്മാരെ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച കരോക്കെ ദോഹ മ്യൂസിക്ക് വാട്ട്‌സപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികം ഇന്ന് മിഡ്മാകിലുള്ള ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഗ്രൂപ്പ് അഡ്മിന്‍മാരായ റൗഫ് മലയില്‍, റീന സുനില്‍ എന്നിവര്‍ അറിയിച്ചു . ഖത്തറിലെ പ്രഗല്‍ഭ ഗായകന്‍ സയ്യിദ് മഷൂദ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംഗീത സംവിധായകനും ഗായകനും ആയ ഫിറോസ് നാദാപുരം ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ ഷാഹിദ്ഷാ, മേഘ സുനില്‍ തുടങ്ങിയ ഗായകര്‍ അണി നിരക്കുന്ന ഗാനമേള, കൈകൊട്ടി കളി,ഒപ്പന,സിനിമാറ്റിക് ഡാന്‍സ്,നാടന്‍ പാട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ വാര്‍ഷികാഘോഷം കമനീയമാക്കും.
വൈകീട്ട് 6 മണി മുതല്‍ 11 മണി വരെ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.