Local News
ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ ഇഫ്താര്‍ സംഗമം

ദോഹ. ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ ഇഫ്താര്‍ സംഗമം മദീനത്ത് ബര്‍വയിലെ ഡൈനാമിക് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചു നടന്നു. അംഗങ്ങളും അവരുടെ കുടുംബങ്ങളും അടക്കം നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് റീജിയണല്‍ മാനേജര്‍ സന്തോഷ് മുഖ്യ അതിഥി ആയിരുന്നു