Breaking News
വര്‍ക്കേര്‍സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷ്യൂറന്‍സ് ഫണ്ടിന്റെ ഈദാഘോഷ പരിപാടികള്‍ ബര്‍വ ബറാഹയില്‍

ദോഹ. വര്‍ക്കേര്‍സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷ്യൂറന്‍സ് ഫണ്ടിന്റെ ഈദാഘോഷ പരിപാടികള്‍ ഈദുല്‍ അദ്ഹയുടെ ഒന്നും രണ്ടും ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ ബറാഹയില്‍ നടക്കും.
സംഗീത വിരുന്ന്, ഡയബറ്റിക്, സ്വകാര്യ ക്‌ളിനിക്കുകളുടെ ഡയബറ്റിക്, ബ്‌ളഡ് പ്രഷര്‍ പരിശോധന, നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങള്‍, സുരക്ഷ, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായിരിക്കുമെന്നും പ്രവേശനം സൗജന്യമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
