Local News
ജിസിസിയിലുടനീളമുള്ള ഏകീകൃത ഗതാഗത നിയമലംഘന സംവിധാനം 95% പൂര്‍ത്തിയായി

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി 95% പൂര്‍ത്തിയായതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.
കുവൈറ്റ് പത്രമായ അല്‍ ഖബാസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ഇത് നടപ്പിലാക്കിയാല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗത നിയമലംഘന ഡാറ്റ തത്സമയം കൈമാറാന്‍ കഴിയും.