Breaking News
ഖത്തര്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതം

ദോഹ: ഖത്തര്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ ബിന്‍ മുബാറക് അല്‍ ഖലീഫ വ്യക്തമാക്കി. നിലവിലെ പ്രവൃത്തി ആഴ്ച ഘടനയില്‍ മാറ്റമില്ലെന്ന് സിജിബി പ്രസിഡന്റ് സ്ഥിരീകരിച്ചു.
ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


