Local News
സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ബോധവത്കരണം സംഘടിപ്പിച്ചു

ദോഹ. ലോക മാനസിക ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ക്ലാസ്സ് സംഘടിപ്പിച്ചു.
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും ട്രൈനറുമായ അഫ്നാസ് ക്ലാസ്സിന് നേതൃത്വം കൊടുത്തു.
മനഃശാസ്ത്ര വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മെന്റീവ് ഖത്തര്‍ ആണ് ക്ലാസും ചര്‍ച്ചയും സംഘടിപ്പിച്ചത്.
മാനസികമായ ബുദ്ധിമുട്ടുകളില്‍ മനുഷ്യര്‍ പരസ്പരം താങ്ങും തണലുമാവേണ്ടതിന്റെ ആവശ്യകതയും അതിന്റെ സാമൂഹ്യപ്രസക്തിയും ചര്‍ച്ച ചെയ്തു.
സലാഹ്, ഷമീല്‍, മുന്ന, അസ്ലം, ജസീം,ഹുസൈന്,ശാദിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.


