ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കാര്‍ണിവല്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 ബിന്‍ മഹ്‌മൂദിലെ ഗ്രീന്‍വുഡ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ആവേശോജ്ജ്വലമായി തുടക്കം കുറിച്ചു.
ടൂര്‍ണമെന്റ് ഉല്‍ഘാടനം കെ.വി. അബ്ദുല്‍ കരീം ഹാജി നിര്‍വഹിച്ചു. സംഘടനാ പ്രസിഡന്റ് ടി.കെ. ഷമീര്‍ അധ്യക്ഷനായിരുന്നു. പ്രോഗ്രാം ചെയര്‍മാന്‍ എ.വി. അബ്ദുല്‍ ജലീല്‍, ട്രഷറര്‍ മുനീര്‍ സുലൈമാന്‍, സെക്രട്ടറി ശറഫുദ്ധീന്‍, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ അഷ്റഫ് പി.എ. നസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൂട്ടായ്മയുടെ കായികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവനം പകര്‍ന്ന ഈ ടൂര്‍ണമെന്റില്‍ നിരവധി അംഗങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. കായികമൈത്രിയും കൂട്ടായ്മാ മനോഭാവവും നിറഞ്ഞ മത്സരങ്ങള്‍ 20-ലധികം കളിക്കാര്‍ പങ്കെടുത്ത് ആവേശകരമായി നടന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ചടങ്ങിന്റെ അവസാനം ആദരിച്ചു. ഫസ്റ്റ് പ്ലേസ്: ഷമീര്‍ പി.വി. & സിറാജ്,
സെക്കന്‍ഡ് പ്ലേസ്: ഫഹദ് & ആശിഖ്, തേര്‍ഡ് പ്ലേസ്: നസര്‍ പി.എ. & ഫൈസല്‍
കായികോത്സവത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, കുട്ടികള്‍ക്കായുള്ള വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
