യു എം എ ഐ കളരി ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷണല്‍ ദോഹയില്‍ വെച്ച് കളരിപ്പയറ്റ് ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റില്‍ പങ്കെടുത്തവര്‍ക്ക് ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
യു എം എ ഐ വുകൈര്‍ ക്ലബ്ബില്‍ നടത്തിയ ഗ്രേഡിംഗ് ടെസ്റ്റിന് യും എം എ ഐ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ സിഫു. ഡോ: ആരിഫ് സി പി പാലാഴി, ടെക്നിക്കല്‍ ഡയറക്ടര്‍ നൗഷാദ് കെ മണ്ണോളി, ചീഫ് ഇന്‍സ്ട്രക്ടറും എക്സാമിനാറുമായ ടി ഒ ഇസ്മായില്‍ ഗുരുക്കള്‍ വാണിമേല്‍, സീനിയര്‍ ഇന്‍സ്ട്രക്ടറും എക്സാമിനാറുമായ അബ്ദുല്‍ ജലീല്‍ ഗുരുക്കള്‍ ചെലവൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
ക്ലബ്ബില്‍ വെച്ച് നടന്ന ബ്ലാക്ക് ബെല്റ്റ്ഡ് വിതരണ സെഷനില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ: ആരിഫ് സി പി പാലാഴി ബെല്‍റ്റും സെര്‍ട്ടിഫിക്കറ്റുകളും കൈമാറി.
യു എം എ ഐ കളരി കോഓര്‍ഡിനേറ്റര്‍ ലത്തീഫ് കടമേരി, കുങ് ഫു കോഓര്‍ഡിനേറ്റര്‍ നിസാമുദ്ധീന്‍ വി ടി മുയിപ്പോത്ത്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, കരാട്ടെ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഹനീഫ മുക്കാളി, പി ആര് ഇന്‍ചാര്‍ജ് സി കെ ഉബൈദ്, ഇന്‍സ്ട്രക്ടര്‍മാരായ റാസിഖ് എടക്കാട്, ഫായിസ് കെട്ടുങ്കല്‍ എന്നിവര്‍ സന്നിഹതരായി.
മുഈസ് മുയിപ്പോത്ത്, ഷബീര്‍ വാണിമേല്‍, അഫ്സല് തിരുവള്ളൂര്‍, മുഹമ്മദ് തിരുവള്ളൂര്‍, അജിത്ത് കുമാര്‍ എടപ്പാള്‍ , സുഹൈം വി പി ചാവക്കാട് എന്നിവരാണ് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്.
