ഇന്ത്യന്‍ ഭരണ ഘടന ദിനം ആചരിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍

ദോഹ. ഇന്ത്യന്‍ ഭരണ ഘടന ദിനം ആചരിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ . ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍, ദര്‍ശനം, ചൈതന്യം എന്നിവയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നവംബര്‍ 26 ബുധനാഴ്ച ഐസിസി അശോക ഹാളില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആഘോഷിച്ചു.
ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് അതിഥികളെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു, തുടര്‍ന്ന് ഐസിസി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി ഉദ്ഘാടന പ്രസംഗം നടത്തി. ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലര്‍ (ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ. ടണ്ടലെ മുഖ്യാതിഥിയായിരുന്നു.
ഡോ. ടണ്ടലെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ അധ്യക്ഷ പ്രസംഗം നടത്തി.
ഐസിസി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ നന്ദി പറഞ്ഞു. ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
