
തൃശൂര്‍ ജില്ലാ സൗഹൃദവേദി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി ഖത്തറില്‍ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തു ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന, ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്കുമായി സഹകരിച്ചുകൊണ്ട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ നടന്ന ക്യാംപില്‍ അഞ്ഞൂറോളം അംഗങ്ങള്‍ പങ്കെടുക്കുകയും വിവിധ ടെസ്റ്റുകളും ഡോക്ടര്‍ കന്സല്ട്ടെഷനും തികച്ചും സൗജന്യമായി നല്‍കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങ് വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ഉദ്ഘാടനം ചെയ്തു. വേദി അംഗങ്ങള്‍ക്കായി നല്ല കിഴിവോടെ വിവിധ ചികില്‍സാ പാക്കേജുകളും പ്രഖ്യാപിക്കുകയുണ്ടായി. നന്ദി സൂചകമായി അമേരിക്കന്‍ ഹോസ്പിറ്റലിനുള്ള വേദിയുടെ ഉപഹാരം വേദി പ്രസിഡണ്ട് ഹോസ്പിറ്റല്‍ ന് നല്കി ആദരിച്ചു.
ഫസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീനിവാസന് ട്രഷറര്‍ തോമസ്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, സെക്രട്ടറി പ്രമോദ്, മറ്റു സെട്രല്‍ കമ്മറ്റി, സെക്ടര്‍ കമ്മറ്റി അംഗങ്ങള്‍, ക്യാമ്പ് സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ, കബീര്‍, ഷക്കീര്‍ ഹുസ്സൈന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് ക്യാമ്പ് കോര്‍ഡിനേറ്റര്‍, ജയന് കാട്ടുങ്ങല്‍ നന്ദിയും പ്രകാശിപ്പിച്ചു.



