Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ അറബ് ഖത്തര്‍ 2025 കാണാനെത്തിയത് 12 ലക്ഷത്തിലധികം ആരാധകര്‍

ദോഹ. ഡിസംബര്‍ 1 മുതല്‍ 18 വരെ ഖത്തര്‍ ആതിഥ്യമരുളിയ ഫിഫ അറബ് ഖത്തര്‍ 2025 കാണാനെത്തിയത് 12 ലക്ഷത്തിലധികം ആരാധകരെന്ന് ടൂര്‍ണമെന്റിന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സിഇഒ ജാസിം അല്‍-ജാസിം പറഞ്ഞു. ‘ഉയര്‍ന്ന തലത്തിലുള്ള’ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് വിവിധ നേതാക്കളില്‍ നിന്ന് ഖത്തറിന് നല്ല പ്രശംസ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

32 മത്സരങ്ങളിലായി 12 ലക്ഷത്തിലധികം ആരാധകരാണ് സ്റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ കണ്ടത്, അല്‍-ജാസിം വെളിപ്പെടുത്തി.
വെറും 78 ദിവസത്തിനുള്ളില്‍ 176 മത്സരങ്ങള്‍ നടത്തുക എന്ന അപൂര്‍വ്വ നേട്ടം ഖത്തര്‍ കൈവരിച്ചതായി ടൂര്‍ണമെന്റിന് ശേഷമുള്ള തന്റെ അഭിപ്രായങ്ങളില്‍ അല്‍-ജാസിം വെളിപ്പെടുത്തി.

Related Articles

Back to top button