ഇന്‍കാസ് ഖത്തര്‍ കുടുംബ സംഗമം ഇന്ന് , വി.ഡി സതീശന് മുഖ്യാതിഥി

ദോഹ. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഇന്ന് വൈകുന്നേരം 5.00 മണിക്ക് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള നിയമസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശന് സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഭാവി കേരളത്തെ കുറിച്ചും വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വികസന രംഗത്തെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകളും വീക്ഷണവുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഖത്തര്‍ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ മലയാളി സമൂഹം ഉറ്റു നോക്കുന്നത്. മതേതര ജനാധിപത്യ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രവാസികള്‍ക്കും വലിയ പങ്ക് നിര്‍വ്വഹിക്കാനാകും എന്നത് കൊണ്ട് കൂടിയാണ് ഇന്‍കാസ് ഖത്തര്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിച്ച് കൊണ്ട് ഈ സംഗമം സംഘടിപ്പിക്കുന്നത്.
സിദ്ധീഖ് പുറായില്‍ – പ്രസിഡണ്ട് ഇന്‍കാസ് ഖത്തര്‍, കെ.വി ബോബന് -ജനറല്‍ സെക്രട്ടറി, ജീസ് ജോസഫ് -ട്രഷറര്‍
ഷെമീര്‍ ഏറാമല – അഡൈ്വസറി ബോര്‍ഡ് ചെയര്മാന്,ജോപ്പച്ചന്‍ തെക്കെകൂറ്റ് – രക്ഷാധികാരി, മുഹമ്മദ് ഷാനവാസ്- രക്ഷാധികാരി, ജോണ്‍ ഗില്‍ബെര്‍ട്ട്-രക്ഷാധികാരി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു


