ഖത്തറില്‍ പ്രായപൂര്‍ത്തിയായവരില്‍ 45 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 45 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കാമ്പയിനാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 23 ന് ആരംഭിച്ച വാക്‌സിനേഷന്‍ കാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും ലഭിക്കുന്നത്.
ആഴ്ചയില്‍ എഴ് ദിവസവും മുടങ്ങാതെ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും നല്ല തിരക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
16 ലക്ഷത്തിലധികം (1603913 ) ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. 188152 ഡോസ് വാക്‌സിനുകളാണ് കഴിഞ്ഞ ആഴ്ച മാത്രം നല്‍കിയത്.
60 ന് മേല്‍ പ്രായമുള്ളവരില്‍ 86 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 70 ന് മേല്‍ പ്രായമുള്ളവരില്‍ 82.4 ശതമാനത്തിനും 80 ന് മേല്‍ പ്രായമുള്ളവരില്‍ 80.7 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെ്ങ്കിലും ലഭിച്ചു.
വാക്‌സിനെടുത്താലും പ്രതിരോധ നടപടികള്‍ തുടരമമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.