Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ ജാഗ്രത നിര്‍ദേശവും നടപടികളും തുടരുന്നു

ദോഹ. ഖത്തറിനെതിരെ വന്ന മിക്ക മിസൈലുകളും ഡ്രോണുകളും ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ നിര്‍വീര്യമാക്കാനായതായി പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയില്‍ 16 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ഇന്ന് മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്‌ളാസുകളായിരിക്കും.

ഗവണ്‍മെന്റ് ഓഫീസുകളൊക്കെ വര്‍ക് ഫ്രം ഹോമിലേക്ക് മാറി. സ്വകാര്യ സ്ഥാപനങ്ങളോടും വര്‍ക് ഫ്രം ഹോം ശുപാര്‍ശ ചെയ്തു. ഇഫ്താര്‍ , സുഹൂര്‍ പാര്‍ട്ടികളടക്കമുള്ള എല്ലാ പൊതു പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
മ്യൂസിയങ്ങളും ഖത്തര്‍ നാഷണല്‍ ലൈബ്രറിയും അടച്ചു. വ്യോമഗതാഗതം നിലച്ചു.

അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി മുപ്പത്തിമൂന്നോളം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാരുടേയും താമസക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും ആശങ്ക വേണ്ടെന്നും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇന്ന് രാവിലെയും എല്ലാ ഫോണുകളിലും ജാഗ്രതാനിര്‍ദേശം വന്നു.

Related Articles

Back to top button