Breaking News
ഖത്തറില്‍ ജുമുഅ നടക്കുന്ന എല്ലാ പളളികളിലും പെരുന്നാള്‍ നമസ്‌കാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭീഷണി പരിഗണിച്ച് ഖത്തറില്‍ ഈ പ്രാവശ്യവും ഈദ് ഗാഹുകള്‍ ഉണ്ടായേക്കില്ല. ജുമുഅ നടക്കുന്ന എല്ലാ പളളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പല പള്ളികളിലും ഇമാമുമാര്‍ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി. ഇവ്വികമായ മതകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും.