Breaking News

കോവിഡ് ഭീഷണി , സുരക്ഷ മുന്‍കരുതലിനാഹ്നാനം ചെയ്ത് ഇന്ത്യന്‍ അംബാസിഡറുടെ സന്ദേശം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറും ഇന്ത്യയുമുള്‍പ്പെടെ ആഗോളതലത്തില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സുരക്ഷ കരുതലുകള്‍ സ്വീകരിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ആവശ്യപ്പെട്ടു.

മാസ്‌ക് ധരിക്കുക, സാനിറ്റൈസറുകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ എല്ലാവരും സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സന്ദേശത്തില്‍ അംബാസിഡര്‍ പറഞ്ഞു.

പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കുകയും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുകയും ചെയ്യുന്നവരില്‍ കോവിഡ് പ്രയാസങ്ങള്‍ വളരെ നേരിയതാണെന്നതിനാല്‍ അര്‍ഹരായവരൊക്കെ എത്രയും വേഗം  ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് അംബാസിഡര്‍ നിര്‍ദേശിച്ചു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശാന്തത പാലിക്കാനും പരസ്പരം പിന്തുണയ്ക്കാനും ശ്രദ്ധിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അംബാസിഡര്‍ പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവര്‍ക്ക് +974 66596681, +974 55064180 എന്നീ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ എംബസിയെ ബന്ധപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാ ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണലുകളും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് തുടരും.

ഈ ജാഗ്രത നിര്‍ദേശം എല്ലാവരിലേക്കും എത്തിക്കുവാന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!