
ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട. പാര്‍സലിനകത്ത് സ്ത്രീയുടെ ബാഗിലും ഷ്യൂവിലും ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ 70 ഗ്രാം തൂക്കം വരുന്ന മന്‍ മയക്കുമരുന്നാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടിയത്. കൊക്കെയിനും ഹീറോയിനുമാണ് പിടിക്കപ്പെട്ടത്.
അത്യാധുനിക സൗകര്യങ്ങളോടും യന്ത്രസംവിധാനങ്ങളോടും മയക്കുമരുന്ന് പിടികൂടുന്നതിനുള്ള സംവിധാനമാണ് ഖത്തര്‍ പോര്‍ട്ടുകളിലുള്ളത്. വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും എല്ലാ വിഭാഗങ്ങളിലുമുണ്ട്. അതിനാല്‍ ഇത്തരം ഗുരുതരമായ കുറ്റങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.