
തട്ടികൊണ്ടു പോയ പ്രവാസി വ്യവസായി മോചിതനായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം തൂണേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി അഹ്‌മദ് തൂണേരി മോചിതനായി വീട്ടിലെത്തി. കേരളത്തില്‍ ഗുണ്ട ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപകമാകുന്നതിനെതിരെ പ്രവാസ ലോകത്തുനിന്നും ശക്തമായ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അഹ്‌മദ് മോചിതനായി സുരക്ഷിതമായി വീട്ടിലെത്തിയത്.
പ്രതിസന്ധി ഘട്ടത്തില്‍ ഒരു കുടുംബം പോലെ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തട്ടികൊണ്ട് പോകല്‍ നാടകത്തിന്റെ രഹസ്യങ്ങള്‍ വരും ദിവസങ്ങളില്‍ ചുരുളയുമെന്നാണ് കരുതുന്നത്.