
അസീം വെളിമണ്ണക്കു സ്വീകരണവും ആദരവും നാളെ
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അസീം വേളിമണ്ണയെ ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ആദരിക്കുന്നു.
കൊച്ചു പ്രായത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ, പൂനൂര്‍ പ്രദേശത്തെ കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ അംബാസഡര്‍ കൂടിയായ അസീം വെളിമണ്ണക്ക് ഖത്തര്‍ ചാപ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ സ്വീകരണം ഒരുക്കുന്നു. നാളെ നാളെ രാത്രി എട്ടു മണിക്ക് ഫരീജ് നാസറിലുള്ള മള്‍ട്ടി ഡെയിന്‍ റെസ്റ്റാറന്റില്‍ വെച്ചാണ് സ്വീകരണം.
കൊച്ചു പ്രായത്തില്‍ വൈകല്യം മറന്നു പെരിയാര്‍ പുഴ നീന്തിക്കടന്ന, ഖുര്‍ആന്‍ മനഃപാഠമാക്കിയ അസീം നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്.
സംഗമത്തില്‍ എല്ലാ ഹെല്‍ത്ത് കെയര്‍ ഖത്തര്‍ ചാപ്റ്റര്‍ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 31040204 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്