കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിംഗ് ഫുഡ് ഫിയസ്റ്റ 2023 ശ്രദ്ധേയമായി

ദോഹ:കെഎംഎംസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിംഗ് റവാബി ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് ഇസ്ഗാവ റവാബിയില്‍ സംഘടിപ്പിച്ച ഫുഡ് ഫിയസ്റ്റ 2023 ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി. 5 ക്യാറ്റഗറിയിലായി നടന്ന പാചക മത്സരത്തില്‍ 50 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മലബാര്‍ ചിക്കന്‍ ദം ബിരിയാണി, കോഴിക്കോടന്‍ സ്പെഷ്യല്‍ ടയര്‍ പത്തിരി &ബീഫ് കറി, സ്പൈസി ചട്ടിപ്പത്തിരി, പുഡ്ഡിംഗ്, പായസം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഓരോ ഇനത്തിലും പത്ത് മത്സരാര്‍ത്ഥികള്‍ വീതം പങ്കെടുത്തു.
ചിക്കന്‍ ദം ബിരിയാണി ഇനത്തില്‍ സബാനിയ ഒന്നാം സ്ഥാനവും നഷ് വ രണ്ടാം സ്ഥാനവും, നസ്റിന ബാനു മൂന്നാം സ്ഥാനവും നേടി. സ്പൈസി ചട്ടിപ്പത്തിരി ഇനത്തില്‍ ഷമീമ ഒന്നാം സ്ഥാനവും, .അഫ്രിന് ഹഫീസ് രണ്ടാം സ്ഥാനവും, റസ്മിന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോടന്‍ സ്പെഷ്യല്‍ ടയര്‍ പത്തിരി & ബീഫ് കറി ഇനത്തില്‍ ആസ്യ അബ്ദുല്ല ഒന്നാം സ്ഥാനവും, സഹീറ സല്മാന് രണ്ടാം സ്ഥാനവും, റംല കുഞ്ഞമ്മദ് മൂന്നാം സ്ഥാനവും നേടി. പായസം ഇനത്തില്‍ നദ ഒന്നാം സ്ഥാനവും, അഫീഫ അഹ്മദ് രണ്ടാം സ്ഥാനവും, ഷബ്ന മൂന്നാം സ്ഥാനവും നേടി. പുഡ്ഡിംഗ് ഇനത്തില്‍ സഫ അയ്യൂബിനായിരുന്നു ഒന്നാം സ്ഥാനം.ഷാന പിടി, ഫാരിഷ ഷൈസാദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷെഫ് സാജിദ ഷംസ്, ഷെഫ് ബിര്‍ഷാദ്, ഷെഫ് സബിന്‍ ഛേത്രി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
ഒന്നാം സ്ഥാന വിജയികള്‍ക്ക് 500 ഖത്തര്‍ റിയാലിന്റെയും , രണ്ടാം സ്ഥാന വിജയികള്‍ക്ക് 300 ഖത്തര്‍ റിയാലിന്റെയും , മൂന്നാം സ്ഥാന വിജയികള്‍ക്ക് 200 ഖത്തര്‍ റിയാലിന്റെയും റവാബി ഗിഫ്റ്റ് വൗച്ചര്‍ കൂപ്പണുകള്‍ നല്കി. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് കോണ്‍സലേഷന്‍ ഗിഫ്റ്റുകള്‍ നല്കി.
കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിങ് പ്രസിഡന്റ് ആയിഷ നജാദ് അധ്യക്ഷയായ ഔദ്യോഗിക ചടങ്ങില്‍ കെഎംസിസി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഫുഡ് ഫിയസ്റ്റ 2023 ഉദ്ഘാടനം നിര്‍വ്വഹിച്ചു. റവാബി ജനറല്‍ മാനേജര്‍ കാന്നു ബക്കര്‍, റവാബി ഇസ്ഗാവ ബ്രാഞ്ച് മാനേജര്‍ ജാഫര്‍ മാമ്പിലാക്കൂല്‍, ഓപറേഷനല്‍ മാനേജര്‍ ജോര്‍ജ് റോബര്‍ട്ട്, മാര്‍ക്കറ്റിങ് മാനേജര്‍ സജിത്ത് ഇപി പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ വ്ി , ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഷിജു മലയില്‍, കെഎംസിസി സംസ്ഥാന ഭാരവാഹികളായ സലിം നാലകത്ത്, പിഎസ്.എം. ഹുസൈന്, സല്മാന് ഇളയടം, അജ്മല്‍ നബീല്‍ , ശംസുദ്ധീന്‍ വാണിമേല്‍, താഹിര്‍ താഹകുട്ടി, ഫൈസല്‍ കേളോത്, കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ നിയമതുള്ള കോട്ടക്കല്‍, മുസ്തഫ എലത്തൂര്‍, ബഷീര്‍ ഖാന് കൊടുവള്ളി, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഠഠ കുഞ്ഞമ്മദ് സാഹിബ്, ജില്ലാ കെഎംസിസി ജനറല്‍ സെക്രെട്ടറി അതീഖ് റഹ്മാന്, ജില്ലാ ട്രെഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി, ജില്ലാ ഭാരവാഹികളായ നബീല്‍ നന്തി, ഷരീഫ് ജഇ, നവാസ് കോട്ടക്കല്‍, ഗഗ ബഷീര്‍, മുജീബ് ദേവര്‍കോവില്‍, മമ്മു ഷമ്മാസ്, റുബിനാസ് കോട്ടേടത്, സിറാജ് മാതോത്ത്, സാലിഹ് ഒപി, ഷബീര്‍ മേമുണ്ട, ഫിര്‍ദൗസ് മണിയൂര്‍, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സവാദ് വെളിയങ്കോട്, കോഴിക്കോട് ജില്ലാ കെഎംസിസി വനിതാ വിങ് ട്രെഷറര്‍ അസ്മ ജാഫര്‍, കോഴിക്കോട് ജില്ലാ വനിതാ കെഎംസിസി ഭാരവാഹികളായ സൈഫുന്നിസ സിറാസ് , റസീന അസീസ്, നസീഹ നെല്ലൂര്‍ , ഫര്‍സാന ഷബ്നാസ്, റൂബി മുഹമ്മദ്, റാഹില സുബൈര്‍, കോഴിക്കോട് ജില്ലാ വനിതാ വിങ് എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, കോഴിക്കോട് ജില്ലയിലെ മണ്ഡലം , പഞ്ചയാത് , മുനിസിപ്പല്‍ കെഎംസിസി നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പാചക മത്സര വിജയികള്‍ക്കുള്ള സമ്മാനവും, കലാ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനവും, കുട്ടികള്‍ക്കായുള്ള ഹെന്ന & ഫേസ് പെയിന്റിംഗ് നടത്തിയവര്‍ക്കുള്ള ഉപഹാരവും കെഎംസിസി നേതാക്കളും റവാബി മാനേജ്മന്റ് ടീമും ചേര്‍ന്ന് വിതരണം ചെയ്തു.
കോഴിക്കോട് ജില്ലാ കെഎംസിസി വനിതാ വിങ് ജനറല്‍ സെക്രട്ടറി ഷംസീന നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അതീഖ് റഹ്മാന് നന്ദി പറഞ്ഞു.