Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നീണ്ടുനില്‍ക്കുന്ന കോവിഡ് സംബന്ധിച്ച വിശദാംശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കടുത്ത ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്മ, നെഞ്ചുവേദന എന്നിവയാണ് ലോംഗ് കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ എന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ലോംഗ്-കോവിഡ് എന്താണെന്നും അതിന്റെ സാധാരണ ലക്ഷണങ്ങളെന്തൊക്കെയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

‘ലോംഗ്-കോവിഡ്, പോസ്റ്റ്-കോവിഡ് -19 സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു, ഇത് വൈറസ് ബാധിച്ച ശേഷം ആഴ്്ചകളോ മാസങ്ങളോ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ്.

ലോംഗ്-കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ കടുത്ത ക്ഷീണം, ശ്വാസം മുട്ടല്‍, സന്ധി വേദന, വിഷാദവും ഉത്കണ്ഠയും, നെഞ്ചുവേദന അല്ലെങ്കില്‍ ഞെരുക്കം , ഉറക്കമില്ലായ്മ മുതലായവയാണ്.

ആര്‍ക്കാണ് അപകടസാധ്യത?

മിക്ക ആളുകളും കോവിഡ് 19 ല്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ലോംഗ്-കോവിഡിന്റെ ലക്ഷണങ്ങള്‍ ആര്‍ക്കും അനുഭവിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വര്‍ദ്ധിച്ച അപകടസാധ്യതയും പലപ്പോഴും ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും കാരണം, പ്രായമായവര്‍ക്ക് ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലോംഗ്-കോവിഡ് തടയാന്‍ എന്തുചെയ്യാനാകും?

കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് എല്ലാ നടപടികളും പിന്തുടരുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധ രീതി: മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുക, പതിവായി കൈ കഴുകുക.

കോവിഡ് ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ സഹായം തേടാന്‍ വൈകരുത്. എത്രയും വേഗം മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിലൂടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.

Related Articles

Back to top button