Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൈഡ്-ഷെയര്‍ പിക്ക്-അപ്പ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ദോഹ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൈഡ്-ഷെയര്‍ പിക്ക്-അപ്പ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും. നിലവില്‍ ഊബറാണ് സേവനങ്ങള്‍ നല്‍കുന്നത്.
ലഭ്യതയ്ക്കും പ്രവര്‍ത്തന വിശദാംശങ്ങള്‍ക്കും യാത്രക്കാര്‍ സേവന ദാതാവിന്റെ വെബ്സൈറ്റോ ഊബര്‍ ആപ്ലിക്കേഷനോ പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ ആപ്പ്-റൈഡ് ഓപ്ഷനുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് എച്ച്‌ഐഎ അറിയിച്ചു.