സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുവാന്‍ കുവൈത്ത് ഉപപ്രധാനമന്ത്രി ദോഹയില്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് വൈകുന്നേരം നടക്കുന്ന സബാഹ് അല്‍ അഹ്‌മദ് ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അല്‍ സബാഹ് ദോഹയിലെത്തി. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ ക്ഷണപ്രകാരമാണ് കുവൈത്ത് ഉപപ്രധാനമന്ത്രി ദോഹയിലെത്തിയത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അല്‍ സബാഹിനേയും സംഘത്തേയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയും ഖത്തറിലെ കുവൈത്ത് അംബാസിഡര്‍ ഹഫീസ് മുഹമ്മദ് അല്‍ അജ്മിയും ചേര്‍ന്ന് സ്വീകരിച്ചു.
ഗള്‍ഫ് ഐക്യത്തിനായി ആഹോരാത്രം പരിശ്രമച്ച യശശരീരനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദിന്റെ നാമധേയത്തിലുള്ള സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ഖത്തര്‍ പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന പദ്ധതിയാണ്. സപ്തമ്പറില്‍ ഭാഗികമായി തുറന്നുകൊടുത്ത ഇടനാഴിക ഇന്ന് വൈകുന്നേരമാണ് പൂര്‍ണമായി ഗതാഗതത്തിന് തുറന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിക്കുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഖത്തറിന്റേയും കുവൈത്തിന്റേയും പതാകങ്ങളും തോരണങ്ങളും വര്‍മവിസ്മയങ്ങള്‍ തീര്‍ക്കുന്ന ലൈറ്റുകളും കൊണ്ട് ഇടനാഴി മുഴുവന്‍ അലങ്കരിച്ച കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഉല്‍സവത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്