വാരാന്ത്യത്തില്‍ മഴയും തണുപ്പും, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയും തണുപ്പും കൂടാന്‍ സാധ്യത. മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്്. ആവശ്യമായ ജാഗ്രത വേണമെന്ന് മുന്നറിയിപ്പാണ് വകുപ്പ് നല്‍കുന്നത്
ഖത്തറിലെ താപനില വ്യാഴാഴ്ച മുതല്‍ ഗണ്യമായി കുറയാന്‍ തുടങ്ങും. മിനിമംതാപനില 12-19 ഡിഗ്രി സെല്‍ഷ്യസും പരമാവധി 20-26 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
ഇടയ്ക്കിടെ നേരിയ മഴക്കും സാധ്യതയുണ്ട്. മഴയോടൊപ്പം ഇടിമിന്നലും പെട്ടെന്നുള്ള ശക്തമായ കാറ്റും ഉണ്ടാകാം. തിരമാലകള്‍ 8 അടി വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച ഉച്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് അടിച്ചു വീശിയേക്കും. വാരാന്ത്യത്തില്‍ കാറ്റിന്റെ വേഗത 12 മുതല്‍ 22 കെടി വരെയാകാം, സാധ്യതയനുസരിച്ച് 28 കെടി കടല്‍ത്തീരത്തും ഓഫ്‌ഷോറിലും എത്താം.
ഈ കാലയളവില്‍ ഖത്തറിലെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കായലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.