പ്രവാസി ലീഗല്‍ സെല്‍ മീറ്റിംഗ് ഫെബ്രുവരി 28ന്
ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28ന് ആഗോള തല ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് യാത്രക്കാര്‍ക്ക് അനുകൂലമായ വിധി നേരത്തെ നേടിയെടുത്തത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് മുഴുവന്‍ തുകയും റീഫണ്ട് നല്‍കില്ലെന്ന ഇപ്പോഴത്തെ നിലപാടിനെതിരെ സാധ്യമായ നിയമ നടപടികള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിഷയവുമായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 55443465 ( അബ്ദുള്ള പൊയില്‍) 55379527 ( ശമീര്‍ പി.എച്ച്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.