
Uncategorized
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടക്കാന്‍ ഉത്തരവിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം.
ലക്തയിലെ ചൈനീസ് ഹെല്‍ത്ത് സെന്റര്‍, മുഷൈറബിലെ മന്ദാരിന്‍ കേക്ക് ഷോപ്പ് എന്നിവയാണ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ച രണ്ട് ബിസിനസുകള്‍.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും സംബന്ധിച്ച് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
നിലവിലെ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ബിസിനസുകള്‍ അടഞ്ഞു കിടക്കും.