വിദ്യാഭ്യാസ മേഖലയില്‍ കോവിഡ് വ്യാപനം പരിമിതപ്പെടുത്താന്‍ ശ്രമം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വിദ്യാഭ്യാസ മേഖലയില്‍ കോവിഡ് വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബ്ളന്‍ഡഡ് ലേണിംഗ് പഠനം മുടങ്ങാതിരിക്കുവാന്‍ സഹായിച്ചുവെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി അഭിപായപ്പെട്ടു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന എഡ്യൂക്കേഷണ്‍ എക്സലന്‍സ് അവാര്‍ഡ് വികരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണിശമായ സുരക്ഷ മുന്‍കരുതലുകളോടെയാണ് രാജ്യത്ത് സ്‌ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയുടെ പ്രയോഗമാണ് ക്ളാസുകള്‍ മുടങ്ങാതെ പഠനം തുടരുവാന്‍ സഹായകമായത്.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പൊതു സ്വകാര്യ സ്‌ക്കൂളുകളില്‍ നിന്നായി എഡ്യൂക്കേഷണ്‍ എക്സലന്‍സ് അവാര്‍ഡിന് 371 അപേക്ഷകള്‍ ലഭിച്ചുവെന്നത് സന്തോഷകരമാണ്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 71 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
അവാര്‍ഡ് ദാന ചടങ്ങില്‍ കത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തതും അവാര്‍ഡ് ജേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും വിദ്യാ്യാസത്തിന് രാജ്യം കല്‍പ്പിക്കുന്ന പ്രാധാന്യം അടയാളപ്പെടുത്തുന്നതായി.