ഭക്ഷ്യരംഗത്തെ സ്വയം പര്യപ്തയാണ് ലക്ഷ്യം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷ്യരംഗത്തെ സ്വയം പര്യപ്തയാണ് രാജ്യം ലക്ഷ്യം വെക്കുന്നതെന്നും ഈ രംഗത്തെ എല്ലാ സംരംഭങ്ങള്‍ക്കും ആവശ്യമായ പ്രോല്‍സാഹനവും പിന്തുണയും ലഭ്യമാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം.
ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സമ്പദ്വ്യവസ്ഥയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാനമായ നാഴികകല്ലാണ്. വിഷന്‍ 2030 ന്റെ ഭാഗമായി ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷയിലെ മുന്നേറ്റവും രാജ്യം ലക്ഷ്യം വെക്കുന്നു.
177 ഇനം ഭക്ഷ്യ സാധനങ്ങള്‍ ഉല്‍പാദിപ്പിച്ചും വിതരണം ചെയ്തുമാണ് ഈ രംഗത്ത് ഖത്തര്‍ ജൈത്രയാത്ര തുടരുന്നത്.
ഓരോ പ്രാദേശിക ഉല്‍പന്നത്തിലുമുള്ള ‘മെയിഡ് ഇന്‍ ഖത്തര്‍ ലോഗോ ദേശീയ ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും തിളക്കമാര്‍ന്ന നാളെയെക്കുറിച്ച പ്രതീക്ഷകള്‍ ശക്തിപ്പെടുത്തുന്നതുമാണ്.