Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും നല്‍കാന്‍ തുടങ്ങിയതായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശരിയല്ല : ഇന്ത്യന്‍ എംബസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും നല്‍കാന്‍ തുടങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകള്‍ ശരിയല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യത്തങ്ങളെ ഉദ്ധരിച്ച് പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

പകര്‍ച്ചവ്യാധി പടരാതിരിക്കാനും നിയന്ത്രിക്കാനുമുള്ള നടപടിയുടെ ഭാഗമായി ഖത്തര്‍ പുതിയ വിസിറ്റ് വിസ / ഫാമിലി / ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നില്ലെന്ന് എംബസി ട്വീറ്റ് ചെയ്തു. സന്ദര്‍ശന വിസകളും ഓണ്‍ അറൈവല്‍ വിസയും ഖത്തറില്‍ വീണ്ടും തുറന്നതായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെറ്റാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

Related Articles

Back to top button