Uncategorized
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പതിമൂന്നര ലക്ഷം ടെക്സ്റ്റ് മെസേജുകളയച്ച് തൊഴില്‍ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത് വീട്ടുജോലിക്കാരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതിനായി പതിമൂന്നര ലക്ഷം ടെക്സ്റ്റ് മെസേജുകള്‍ അയച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ടെക്സ്റ്റ് മെസേജിംഗ് കാമ്പയിനില്‍ 1.35 ദശലക്ഷത്തിലധികം സന്ദേശങ്ങള്‍ 16 ഭാഷകളിലായി വീട്ടുജോലിക്കാര്‍ക്കും 92,620 തൊഴിലുടമകള്‍ക്കും അയച്ചതായി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും പരാതികള്‍ സ്വീകരിക്കുന്നതിനായി ഹോട്ട്‌ലൈന്‍ സേവനവും ആരംഭിച്ചതായി മന്ത്രാലയത്തിലെ അന്താരാഷ്ട്ര തൊഴില്‍കാര്യ വിഭാഗം ഡയറക്ടര്‍ ശൈഖ മുഹമ്മദ് അല്‍ ഖാഥര്‍ പറഞ്ഞു. ലോകവനിതാദിനത്തോടനുബന്ധിച്ച് നടന്ന ഒരു വെബിനാറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.