വാഹനങ്ങളുടെ നമ്പര്‍ പ്‌ളേറ്റ് മറച്ച 16 പേരെ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 16 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. മറ്റ് നിയമലംഘനങ്ങള്‍ക്ക് 45 വാഹനങ്ങള്‍ക്കെതിരെ നിയമനടപടികളും സ്വീകരിച്ചു.
നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച 16 ലംഘനങ്ങള്‍ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള കാലയളവില്‍ സീലൈന്‍ ഏരിയയില്‍ നിന്നാണ് പിടികൂടിയത്. പല വാഹനങ്ങളുടേയും നമ്പര്‍ പ്‌ളേറ്റുകള്‍ ഫെയ്സ്മാസ്‌കുകള്‍ ഉപയോഗിച്ച് മറച്ചുവെക്കുന്നതായാണ് റിപ്പോര്‍ട്ട്് ചെയ്യപ്പെടുന്നത്.
കോടതി റഫറലിനു പുറമേ ഒരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെക്കുന്നതിനുള്ള ശിക്ഷ മൂന്ന് ദിവസം വരെ തടവാണ്.
ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നതിനെതിരെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
സീലൈന്‍ ഏരിയ പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട സ്ഥലമായതിനാല്‍ ഏറെ ജാഗ്രത വേണം. ട്രാഫിക് സുരക്ഷ നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടത് എല്ലാവരുടേയും സുരക്ഷക്ക് അത്യാവശ്യമാണ്