Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാട്ടില്‍ നിന്നും ഖത്തറിലേക്ക് വരുമ്പോള്‍ ഇനി കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നാട്ടില്‍ നിന്നും ഖത്തറിലേക്ക് വരുമ്പോള്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ഖത്തര്‍ എയര്‍വേയ്സ് ഇന്നലെ നല്‍കിയ വിവരമനുസരിച്ച് ഇനി മുതല്‍ യാത്ര ചെയ്യുന്ന രാജ്യങ്ങള്‍ നിര്‍ബന്ധിക്കുന്നിടത്ത് മാത്രമേ കോവിഡ് ടെസ്റ്റ് നടത്തേണ്ടതുള്ളൂ. ഇത് നാട്ടില്‍ നിന്നും ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. ഇതുവരെയും മറ്റെല്ലാ വിമാനങ്ങളിലും കോവിഡ് ടെസ്റ്റ് കൂടാതെ യാത്ര അനുവദിച്ചപ്പോള്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ മാത്രം ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനം നടപ്പിലായതോടെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി.

Related Articles

Back to top button