Uncategorized
എട്ടാമത് അഗ്രികള്‍ചറല്‍ എക്‌സിബിഷന്‍ മാര്‍ച്ച് 23 മുതല്‍ 27 വരെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന എട്ടാമത് അഗ്രികള്‍ചറല്‍ എക്‌സിബിഷന്‍ മാര്‍ച്ച് 23 മുതല്‍ 27 വരെ
ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രണ്ടാമത് ഖത്തര്‍ പരിസ്ഥിതി പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പ്രദര്‍ശനം നടക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിയുക. എക്‌സിബിഷന്‍ സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
കാര്‍ഷിക രംഗത്ത് ഉല്‍പാദന വിതരണ നിക്ഷേപ സാധ്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യമുണ്ട്.