Uncategorized

വെളളി, ശനി ദിവസങ്ങളില്‍ ദോഹ മോട്രോ 20% ശേഷിയില്‍ പ്രവര്‍ത്തിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഖത്തര്‍ മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ദോഹ മെട്രോ പ്രഖ്യാപിച്ചു. ഈ തീരുമാനം നാളെ മുതല്‍ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും.

സാമൂഹിക അകലം പാലിക്കല്‍ നടപടികളും നിലനില്‍ക്കും. മെട്രോ ശൃംഖലയിലെ ഭക്ഷണപാനീയങ്ങളുടെ ഉപയോഗവും നിരോധിച്ചിരിക്കുന്നു.
തിരക്കേറിയ സമയങ്ങളില്‍ പ്രവേശനം നിയന്ത്രിക്കുന്നതിന് സ്റ്റേഷനുകളില്‍ ക്യൂയിംഗ് ക്രമീകരണം നടക്കുന്നുണ്ടെന്നും ദോഹ മെട്രോ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!