Uncategorized
ഖത്തറില്‍ 7 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ്് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. 7 ലക്ഷത്തിലധികം ( 701943) ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. ഇന്നലെ മാത്രം 22665 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.
ഡിസംബര്‍ 23 ന് ആരംഭിച്ച വാക്‌സിനേഷന്‍ കാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും ലഭിക്കുന്നത്.
ആഴ്ചയില്‍ എഴ് ദിവസവും മുടങ്ങാതെ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്.
ആവശ്യത്തിനുള്ള വാക്‌സിനുകള്‍ എത്തിയതോടെ സമൂഹത്തില്‍ പ്രതീക്ഷയും പ്രത്യാശയും വര്‍ദ്ധിച്ചിട്ടുണ്ട്.