Uncategorized

ഡോം ഖത്തര്‍ വനിതാവിങ് ഉദ്ഘാടനം ഏപ്രില്‍ 2ന്

ദോഹ. മലപ്പുറം ജില്ലയിലെ ഖത്തര്‍ നിവാസികളായ മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) വനിതാ വിംങ് ഉദ്ഘാടനം ഏപ്രില്‍ 2 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഖത്തറിലെയും നാട്ടിലെയും കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരായ വനിതകള്‍ പങ്കെടുക്കുന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് മൂന്നുമണിക്ക് സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ചടങ്ങ് നടക്കുക.
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സക്കീന, ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌ന കരീം, ഐ.സി.സി കള്‍ച്ചറല്‍ ഹെഡ് ശ്വേത കോഷ്ത്തി, ഖത്തറിലെ പ്രമുഖ എഴുത്തുകാരി ഷീല ടോമി, ഇന്ത്യന്‍ എംബസി, ഐ.സി.സിപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രമുഖ കലാകാരന്‍ ഫൈസല്‍ കുപ്പായി, സിംയ ഹംദാന്‍, മൈഥിലി, പ്രവീണ്‍ ഷിനോയ്, തുടങ്ങിയ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടും.

വനിതാദിന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ച് നടത്തപ്പെടും.

ഉദ്ഘാടന ചടങ്ങില്‍ രസകരമായ ഒത്തിരി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ 82328327868 എന്ന സൂം ഐഡി ഉപയോഗിച്ച് തല്‍സമയം വീക്ഷിക്കാവുന്നതാണ്.

പരിപാടിയിലേക്ക് എല്ലാ വനിതകളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 33249148, 77616592, 30283825 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!