വാക്സിനേഷന്‍ പുരോഗമിക്കുന്നു, ജനസംഖ്യയുടെ 22 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന ജനസംഖ്യയുടെ 22 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 23 ന് ദേശീയ വാക്സിനേഷന്‍ പ്രോഗ്രാമിന്റെ തുടക്കം മുതല്‍ 740,000 കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കി. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 72 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. എന്നാല്‍ 80 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇത് 71.6 ശതമാനമാണ്. ഈ പ്രായ പരിധിയിലുള്ള മുഴുവനാളുകളേയും വാക്സിനെടുപ്പിക്കുവാന്‍ മക്കളും ബന്ധുക്കളും ശ്രദ്ധിക്കണണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
60 കഴിഞ്ഞവര്‍ക്ക് അപ്പോയന്റ്മെന്റിനായി കാത്തുനില്‍ക്കേണ്ടതില്ല. മന്ത്രാലയത്തിന്റെ 4027 7077 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെട്ടാല്‍ മതി. ആവശ്യമുള്ള കേസുകളില്‍ പ്രായമായവര്‍ക്ക് വീട്ടിലെത്തി വാക്സിന്‍ കൊടുക്കുന്ന രീതിയും മന്ത്രാലയം പിന്തുടരുന്നുണ്ട്.