Uncategorized
ഖത്തറില്‍ കൊവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കൊവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു. ലിമോസിന് ഡ്രൈവറായി ജോലി ചെയ്തു വന്ന തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി അറക്ക വീട്ടില്‍ ഷരീഫ് (43 വയസ്സ്) ആണ് മരിച്ചത്. ഒന്നരപതിറ്റാണ്ടോളമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഷരീഫ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിമോസിന് സര്‍വീസിലേക്ക് മാറിയത്.
ഗുരുതരമായി കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ആരിഫയാണ് ഭാര്യ. സിയാ ഫാത്തിമ, മുഹമ്മദ് സിദാന്, അബ്ദുള്ള ആദില്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.