Uncategorized
പ്രധാനമന്ത്രി ഖത്തര്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ഖത്തര്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ചു.
ഖത്തര്‍ മ്യൂസിയത്തില്‍ കടല്‍ പശുക്കളെ കുറിച്ച് നടക്കുന്ന പ്രദര്‍ശനം മന്ത്രി നടന്നുകണ്ടു. ഖത്തറില്‍ കടല്‍ പശുക്കള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ ചരിത്രവും വിശദാംശങ്ങളുമുള്ള പ്രദര്‍ശനത്തിന് പ്രാധാന്യയമേറെയാണ് . ഖത്തര്‍ മ്യൂസിയങ്ങളുടെ അധ്യക്ഷ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ഥാനിയും സന്നിഹിതയായിരുന്നു