50 ലക്ഷം സുരക്ഷിത തൊഴില്‍ മണിക്കൂറുകളുമായി ജിവാന്‍ ദ്വീപ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 50 ലക്ഷം സുരക്ഷിത തൊഴില്‍ മണിക്കൂറുകളുമായി ജിവാന്‍ ദ്വീപ്. ഖത്തറിലെ രണ്ടാമത്തെ കൃത്രിമ ദ്വീപായ ജിവാന്‍ ദ്വീപ് പദ്ധതി സമയബന്ധിതമായി പുരോഗമിക്കുന്നു. ആരോഗ്യം, സുരക്ഷ എന്നീ രംഗങ്ങളില്‍ ലോകോത്തര നിലവാരം സൂക്ഷിക്കുന്ന കമ്പനിയുടെ മുന്നേറ്റത്തിലെ നാഴികകല്ലാണ് 50 ലക്ഷം സുരക്ഷിത തൊഴില്‍ മണിക്കൂറുകള്‍.
ഖത്തറിലെ പ്രമുഖ പബ്ലിക് ഷെയര്‍ ഹോള്‍ഡിങ്ങ് കമ്പനിയായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനിയാണ് ജീവാന്‍ ദീപ് നിര്‍മ്മിക്കുന്നത്. ദ പേള്‍ ഖത്തര്‍ എന്ന വിസ്മയ ദ്വീപിനെ ഖത്തറിന് സമ്മാനിച്ച യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനിയുടെ സുപ്രധാനമായ ഒരു പ്രൊജക്ടാണിത്.
ജിവാന്‍ ദ്വീപിലെ രണ്ട് ബില്‍ഡിംഗുകളുടെ സ്ട്രെക്ചറല്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ദ്വീപിന്റെ അടിസ്ഥാന വികസന പദ്ധതികള്‍ അതിവേഗമാണ് പൂര്‍ത്തിയാകുന്നത്. പേള്‍ ഖത്തറുമായി ബന്ധിപ്പിക്കുന്ന റോഡ്, പാലം പണികളും പുരോഗമിക്കുന്നു.
പണി പൂര്‍ത്തിയാകുമ്പോള്‍ 657 താമസസ്ഥലങ്ങള്‍ ജിവാന്‍ ദ്വീപില്‍ ഉണ്ടാകും. അതില്‍ 586 അപ്പാര്‍ട്ട്മെന്റുകള്‍, പ്രൈവറ്റ് ബീച്ചുകളോടെയുള്ള 21 ബീച്ച് ഫ്രണ്ട് വില്ലകള്‍, 26 വാട്ടര്‍ ഫ്രണ്ട് വില്ലകളുമുണ്ടാകും. കൂടാതെ 11,000 ചതുരശ്ര വിസ്തൃതിയുള്ള ചില്ലറ വില്‍പ്പന സ്ഥലങ്ങളും 15 മള്‍ട്ടിപര്‍പ്പസ് ബില്‍ഡിങ്ങുകളും ജിവാന്‍ ദ്വീപിന്റെ ഭാഗമായിരിക്കും.