Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ക്വാറന്റൈന്‍ വേണ്ട

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകളായ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് പുറമേ അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ക്വാറന്റൈന്‍ വേണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യാത്ര പുറപ്പെടുന്നതിന് മുമ്പ് അംഗീകൃത കേന്ദ്രത്തില്‍ നിന്നും മേല്‍ വാക്‌സിനെടുത്തതിന്റെ വിശദാംശങ്ങള്‍ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം.

ഖത്തറില്‍ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ രണ്ട് വാക്‌സിനുകളാണ് നല്‍കുന്നതെങ്കിലും അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളാണെന്ന് ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മറുപടിയായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവി ഷീല്‍ഡിന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ല.

 

Related Articles

Back to top button