ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഗണ്യമായ വളര്‍ച്ച

ദോഹ. ടൂറിസം പ്രോല്‍സാഹന പദ്ധതികളും ആകര്‍ഷകമായ ഈവന്റുകളും ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹത്തിന് കരുത്ത് പകരുന്നതിനാല്‍ ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ ഏകദേശം 90 ശതമാനം ഹോട്ടല്‍ മുറികളും ഫോര്‍ സ്റ്റാര്‍ അല്ലെങ്കില്‍ ഫൈവ് സ്റ്റാര്‍ കാറ്റഗറിയിലാണെന്നും മിക്ക അപ്പാര്‍ട്ടുമെന്റുകളും ‘ഡീലക്‌സ്’ വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വരും മാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് ടൂറിസം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.